Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Histrionic Personality Disorder

ഹിസ്റ്റ്രിയോണിക്ക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍

ക്ലസ്റ്റര്‍ ബി യിലെ വ്യക്തിത്വവൈകല്യങ്ങള്‍ക്ക് പൊതുവെ ഒരു നാടകീയത ഉണ്ടായിരിക്കും. അത്തരം നാടകീയമായ നീക്കങ്ങള്‍, പെരുമാറ്റങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും സ്ത്രീകളില്‍ മാത്രം കൂടുതല്‍ കണ്ടുവരുന്നതുമായ വൈകല്യമാണ് ഹിസ്റ്റ്രിയോണിക്ക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍. ഇത്തരം സ്തീകള്‍ക്ക് പുറത്തേക്കിറങ്ങണമെങ്കില്‍ മണിക്കൂറുകള്‍ നീളുന്ന ഒരുക്കം ആവശ്യമാണ്. വളരെ പെട്ടെന്ന് ജനശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍(ഫ്ളുറസെന്‍റ്, ഷിഫോണ്‍, സില്‍ക്) മാത്രം മിക്കവാറും സമയങ്ങളില്‍ ഉപയോഗിക്കുകയുള്ളു. മേയ്ക്കപ്പിനും വസ്ത്രം മാറുന്നതിനുമായി എത്രനേരം കണ്ണാടിയുടെ മുന്നില്‍ നിന്നാലും ഇവര്‍ക്ക് മതിവരില്ല. എന്തെങ്കിലും ചടങ്ങുകള്‍ക്ക് ഉദാ: കല്ല്യാണം, കുര്‍ബാന, അടിയന്തിരം, പെരുന്നാള്‍, മീറ്റിങ്, തുടങ്ങി നാലാള്‍ കൂടുന്ന ഏതു സാഹചര്യത്തിലും-സ്റ്റേജ് പരിപാടിക്കിടയില്‍ പോലും എല്ലാവരും ഇവരെ തന്നെ ശ്രദ്ധിക്കണം. ബഹുജനത്തിന്‍റെ ശ്രദ്ധകിട്ടാവുന്ന ഏത് കോപ്പ്രായങ്ങളും ഇവര്‍ കാണിക്കുവാന്‍ തയ്യാറായിരിക്കും. ഇവരെ ശ്രദ്ധിച്ചുകൊണ്ട് ചുറ്റും ആളുകള്‍ ഉണ്ടായിരിക്കണമെന്ന തീവ്രമായ മോഹം ഇവരില്‍ ശക്തമായിരിക്കും.

ഒരുപക്ഷെ, ആരും വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെങ്കില്‍ അവിടെ ഉള്ളവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാനായി വശ്യമായ രീതിയില്‍ ശരീരം ചലിപ്പിച്ച് നടക്കുവാന്‍പോലും യാതൊരുവിധ മടിയുമില്ല ഇക്കൂട്ടര്‍ക്ക്. സിനിമാരംഗത്ത് തുണിയഴിച്ചും അഴിക്കാതെയും എങ്ങിനെ വേണമെങ്കിലും നിന്നു അഭിനയിക്കുന്ന സെലിബ്രറ്റികളില്‍ 98% പേര്‍ ഹിസ്റ്റ്രിയോണിക്ക് പേഴ്സണാലിറ്റിക്കാരായിരിക്കും. പണ്ട് ഒരുനടി മാത്യത്വത്തിന്‍റെ മഹത്ത്വം സാധാരണകാരെ ബോധിപ്പിക്കാനായി പ്രസവിക്കുന്ന രംഗംപോലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത് മറ്റൊന്നുംകൊണ്ടല്ല. നടിയുടെ പറച്ചില്‍(ഡിഫെന്‍സ് മെക്കാനിസം) കേട്ടാല്‍ തോന്നും നൂറ്റാണ്ടുകളായി പുരുഷന്മാര്‍ സ്ത്രീകളെയും അവരിലെ മാത്യത്വവും മനസ്സിലാക്കിവരുന്നത് നഗ്നതയിലൂടെയും പ്രസവത്തിലൂടെയും ആണെന്നാണ്. നിരവധി ടെലിവിഷന്‍ അവതാരകരും സിനിമനടികളും ഈ രോഗവുമായി അലഞ്ഞുനടക്കുന്നു സമൂഹത്തില്‍. ഇവരുടെ മിടുക്കും മേനികൊഴുപ്പും വിറ്റുകാശാക്കുന്ന മാധ്യമങ്ങള്‍ക്കും ലവലേശം കണ്ണില്‍ചോരയില്ലെന്നതും വിസ്മരിക്കാന്‍ പാടില്ല. ഹിസ്റ്റ്രിയോണിക്കായ സ്ത്രീകള്‍ എളുപ്പം മറ്റുള്ളവരുടെ പുകഴ്ത്തലിനും അഭിനന്ദനങ്ങള്‍ക്കും വശംവദരാകും. അവരുടെ സൗന്ദര്യത്തെയും പ്രത്യേക കഴിവിനെയും നാലാള്‍ക്കിടയില്‍ നിന്ന് പുകഴ്ത്തിപറഞ്ഞാല്‍ എന്തു കോപ്രായങ്ങളും കാണിക്കാന്‍ തയ്യാറാകും. ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റിയില്‍ ഉള്ളതുപോലെ എടുത്ത് ചാടി പ്രവര്‍ത്തിക്കുക/പെരുമാറുക ഇവര്‍ക്ക് അതിശക്തമായിരിക്കും. പുരുഷനോടൊത്ത് ഇഴകിചേര്‍ന്ന്-കെട്ടിപിടിച്ച്-പരസ്യമായി എന്തും ചെയ്യാന്‍ ഇവര്‍ ഒരുക്കമായിരിക്കും. നാലാള്‍ കൂടുന്ന ദിക്കില്‍ ഇവരോടൊത്ത് പോയാല്‍ ഇവരെ ശ്രദ്ധിക്കുന്നവരോട് കൂടി മുന്നോട്ട് നീങ്ങും, കൂടെവന്നവരെ പൂര്‍ണ്ണമായും അവഗണിക്കും. വശ്യമാര്‍ന്ന ഭാവങ്ങള്‍, കെട്ടിപിടിക്കല്‍, പെരുമാറ്റം, നോട്ടങ്ങള്‍, പുരികം വെട്ടിക്കല്‍, ചുബിക്കുക, ശരീരഭാഗങ്ങള്‍ എടുത്തുകാണിക്കും വിധം നടത്തം, മാറും/പുറവും പുറത്ത്കാട്ടുക, മുടി സ്റ്റ്രൈറ്റന്‍ ചെയ്യുക, പല്ലുകള്‍ മുഴുവന്‍ വെളിയില്‍ കാട്ടി ശ്യഗാരഭാവത്തില്‍ പൊട്ടി ചിരിക്കുക, ആഭരണങ്ങളും/നൈല്‍ പോളീഷും കാണും വിധത്തില്‍ കൈകള്‍ ചലിപ്പിക്കുക, മുടികളില്‍ വിവിധ നിറങ്ങള്‍ ഡൈ ചെയ്യുക, ജെട്ടി/ബ്രേസിയര്‍ മുതല്‍ ദേഹത്തിടുന്ന സകലതും-വസ്ത്രം, ചെരിപ്പ്, കമ്മല്‍, മാല, മോതിരം വള, പേഴ്സ്, മോബൈല്‍ഫോണ്‍ കവര്‍, ലിപ്സ്റ്റിക്, കണ്ണാടി, തുടങ്ങി സര്‍വ്വതും മാച്ച് ചെയ്യുന്ന നിറങ്ങളായിരിക്കുവാന്‍ ശ്രദ്ധിക്കുക, മാന്യതയില്ലാതെ കാലിന്‍മേല്‍ കാല് കേറ്റി വെച്ചിരിക്കുക തുടങ്ങി നിരവധി സവിശേഷതകള്‍ ഇവരില്‍ കാണുവാന്‍ സാധിക്കും. ഇവര്‍ക്ക് ഇഷ്ടമില്ലാത്ത എന്തുകാര്യത്തിനും പരസ്യമായി പ്രകോപിതരായി അടിക്കുവാന്‍ പോലും തുനിയുന്ന സ്ത്രീകളും ഉണ്ട്. ചിലര്‍ സംസാരിക്കുവാന്‍ തുടങ്ങിയാല്‍ അനാവശ്യമായി യുക്തിരഹിതമായി ചിലച്ചുകൊണ്ടേയിരിക്കും. ലൈംഗികച്ചുവ കലര്‍ന്ന രീതിയില്‍ സംസാരിക്കുന്ന ധാരാളം സ്ത്രീകള്‍ ഇക്കൂട്ടരില്‍ ഉണ്ടായിരിക്കുന്നതാണ്. ഇവരും തീരെ മോശമല്ലാത്ത വിധം ആത്മഹത്യഭീഷണി മുഴക്കി കൂടെയുള്ളവരെ ഭയപ്പെടുത്താന്‍ മിടുക്കരാണ്. താന്‍ വിചാരിച്ചകാര്യം ഏതുവിധേനയും നടത്തിക്കു വാനുള്ള തന്ത്രം(ഡിഫന്‍സ് മെക്കാനിസം) മാത്രമാണിത്. വൈകാരിക അസ്ഥിരതയാണ് മറ്റൊരു സവിശേഷലക്ഷണം. ശ്രദ്ധാകേന്ദ്രമാകുന്നതില്‍ ചെറിയ ഒരു തടസം നേരിട്ടാല്‍ കഴിഞ്ഞു എല്ലാം! ചിരിയും കളിയും മാറി ആക്രമണവും ആക്രോശവും ആകുവാന്‍ അധികനേരം വേണ്ട. ഇവര്‍ മറ്റുള്ളവരോട് പുലര്‍ത്തുന്ന ബന്ധത്തില്‍ യാതൊരുവിധ ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കില്ല. എന്നാല്‍ പെരുമാറ്റം കണ്ടാല്‍ ശക്തമായ ബന്ധം ഉള്ളതുപോലെ തോന്നിക്കുകയും ചെയ്യും. അതും നാടകീയമായ വിധമായിരിക്കും. ഷണ്ഡനായ പുരുഷനെപോലും ഇവര്‍ ഉത്തേജിപ്പിക്കും/മോഹിപ്പിക്കും വിധം ശ്യംഗാരപരവശമായി പെരുമാറാന്‍ ഇവര്‍ക്ക് കഴിയും. പരദൂഷണം പറച്ചില്‍, നുണപറച്ചില്‍, മോഷണം, ചതി, വഞ്ചന, കൂട്ടികൊടുപ്പ് ഈവക കാര്യങ്ങള്‍ക്കൊന്നിനും യാതൊരുവിധമടിയും ഉണ്ടായിരിക്കില്ല. ഇവരും വിമര്‍ശനത്തേയും തിരസ്കരണത്തേയും ശക്തമായി ഭയക്കുന്ന കൂട്ടത്തിലാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയായിരിക്കും ഇവരുടെ ജീവിത കാഴ്ച്ചപാട്. ചെറിയ നഷ്ടങ്ങളോടും പരാജയങ്ങളോടും പ്രതികാരാഗ്നിയെ പോലെ സമീപിക്കുന്നവരായിരിക്കും ഇവര്‍.

ലോകത്തെ 12.8% സ്ത്രീകളില്‍ ഈ തകരാറ് ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ടീവിയിലെ സംഗീതം, ന്യത്തം, ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന നിരവധി യുവതാരങ്ങള്‍ ഈ തകരാറിന് ഉത്തമ ഉദാഹരണങ്ങ ളാണ്.

ഇനി പറയുന്ന ഒമ്പത് ലക്ഷണങ്ങളില്‍ അഞ്ചെണ്ണം ഒരാളില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ വ്യക്തിത്വവൈകല്യമുണ്ടെന്ന് അനുമാനിക്കാവുന്നതാണ്.
1. സ്വയം ശ്രദ്ധാകേന്ദ്രമാകാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ കടുത്ത അസ്വസ്ഥതയുണ്ടാക്കുക/പിണങ്ങുക/ദേഷ്യപ്പെടുക
2. മറ്റുള്ളവരുമായുള്ള ഇടപെടലില്‍,അസ്വാഭാവികമാംവിധം ലൈംഗികപ്രചോദന സ്വഭാവമുള്ളതും, പ്രകോപനപരവുമായ പെരുമാറ്റവും പ്രദര്‍ശിപ്പിക്കുക. ആണുങ്ങളെ തന്നിലേക്ക് ആകര്‍ഷിപ്പിക്കുക.
3. വൈകാരികമായി പെട്ടന്ന് മാറി മറയുക.(ആനന്ദം, ക്രോധം, സങ്കടം, വെറുപ്പ്, കാമം, ദയ, ശ്യംഗാരം തുടങ്ങിയ ഏതുതരം ഭാവങ്ങളും അണിയുന്നതില്‍ മിടുക്കികള്‍, മനസ്സിനുള്ളിലും)
4. സംസാരത്തിലും പ്രവര്‍ത്തിയിലും ഭാവത്തിലും കാണുന്ന ഊര്‍ജ്ജസ്വലതയും ധൈര്യവും മനസ്സില്‍ കുറവായിരിക്കും. ഹിസ്റ്റ്രീയോണിക്കായി സ്ത്രീകള്‍ എത്ര സങ്കടവും പ്രയാസവും അനുഭവിക്കുന്നവരായാലും അത് പുറത്ത് കാട്ടാതെ സന്തോഷവും പ്രസന്നതയും അഭിനയിച്ചുകൊണ്ടിരിക്കും, ഇവര്‍ എല്ലാം പുല്ല് പോലെ കാണുന്നുവെന്ന് ജല്‍പനം നടത്തും, തന്നിലെ ഊര്‍ജ്ജകുറവ് ആരാധകരുടെ ശ്രദ്ധയെ ബാധിക്കരുതെന്ന് തീവ്രമായി ആഗ്രഹിക്കുന്ന വിഭാഗം.
5. തന്നിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍, ശാരീരികമായ സവിശേഷത കള്‍ ഉപയോഗപ്പെടുത്തുക(മാംസകൊഴുപ്പിന്‍റെ മുഴുപ്പു,കുറവും പ്രകടമാവും വിധം വസ്ത്രം ധരിക്കുക, ധരിക്കുന്ന വസ്ത്രത്തിന്‍റെ അളവ് കുറയ്ക്കുക)
6. വസ്തുതകളും വിശദാംശങ്ങളും ഇല്ലാത്തതും, എന്നാല്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ മാത്രം ലക്ഷ്യം വെച്ചുള്ളതുമായ സംസാരശൈലി
7. നാടകീയമായ പെരുമാറ്റരീതികളും അമിത വൈകാരിക പ്രകടനങ്ങളും
8. മറ്റുള്ളവര്‍ക്കും സാഹചര്യങ്ങള്‍ക്കും എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്ന പ്രക്യതം
9. ബന്ധങ്ങള്‍, യഥാര്‍ത്ഥത്തിലുള്ളതിനെക്കാള്‍ തീവ്രമാണെന്നു കരുതുന്ന സ്വഭാവം ഹിസ്റ്റ്രിയോണിക് വ്യക്തിത്വവൈകല്യമുള്ളവരെ എളുപ്പം പിടിക്കൂടുന്ന രോഗങ്ങളാണ് വിഷാദരോഗം, ബൈപ്പോളാര്‍ ഡിസോര്‍ഡര്‍, ഹിസ്റ്റീരിയ, ഡിസ്സോസിയേഷന്‍ ഡിസോര്‍ഡര്‍, കണ്‍വര്‍ഷന്‍ ഡിസോര്‍ഡര്‍, മനോജന്യ ശാരീരിക രോഗം, ആത്മഹത്യപ്രവണത, മദ്യപാനം-പുകവലി, വിവിധതരം ആസക്തികള്‍ എന്നിവ. ദീര്‍ഘകാലത്തെ ബൗദ്ധീകവൈകാരിക പെരുമാറ്റ ചികിത്സയിലൂടെ ഈ തകരാര്‍ പരിഹരിക്കാനാകുമെങ്കിലും ഇന്ന് നിലവിലുള്ള സാമൂഹിക/സാന്മാര്‍ഗിക തത്വ സംഹിതകള്‍ പലപ്പോഴും വിലങ്ങുതടിയായി മാറാം. ചിലഘട്ടത്തില്‍ ഇത്തരം രോഗികള്‍ക്ക് മരുന്നുചികിത്സയും ആവശ്യമായി വരും.